കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പറശ്ശിനിക്കടവ്: വിഷുദിനത്തിൽ കണി ഒരുക്കുന്നതിന് ഇടയിൽ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപം ‘ശ്രീരാഗ’ത്തിൽ എം പ്രസന്ന കുമാരി (62) ആണ് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭർത്താവ്: രാജന്‍ പണിക്കർ. മക്കള്‍: രാഹുല്‍, റോഹന്‍.