‘മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണം’; എകെ ശശീന്ദ്രൻ
തൃശ്ശൂർ: വേടനെതിരായ നടപടിയിൽ മലക്കം മറിഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രൻ. വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സൂഷ്മത കുറവ് ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണമെന്നും മന്ത്രി നിലപാട് അറിയിച്ചു. അതേസമയം വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.