ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍
കണ്ണൂർ:-പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നുവരുന്നത്.
കണ്ണവം, ചൊക്ലി, മട്ടന്നൂര്‍, പരിയാരം, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടങ്ങള്‍ ലഭിച്ചത്. സംസ്ഥാന പ്ലാനിംഗ് സ്കീമില്‍ നിന്ന് 2.49 കോടി രൂപ ചെലവില്‍ 8000 ചതുരശ്ര അടിയില്‍ രണ്ടുനിലകളിലായാണ് കണ്ണവം പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ചൊക്ലി പോലീസ് സ്റ്റേഷന് 94 ലക്ഷം രൂപ, മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് 1.84 കോടി രൂപ, പരിയാരം പോലീസ് സ്റ്റേഷന് 1.81 കോടി രൂപ, കണ്ണൂര്‍ വിജിലന്‍സിന് ഒരു കോടി രൂപ, ചെലവിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. എല്ലാ സ്റ്റേഷനുകളിലും ഇന്‍സ്പെക്ടര്‍, എസ് ഐ എന്നിവര്‍ക്ക് ഓഫീസ് മുറി, മറ്റ് പോലീസുകാര്‍ക്ക് വിശ്രമമുറി, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, റെക്കോര്‍ഡ്സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങള്‍ അടക്കമുള്ള ഇന്ററോഗേഷന് റൂം എന്നിവ ഉള്‍പ്പെടും.
ജനസൗഹൃദ പോലീസ് സ്റ്റേഷനുകളാണ് പുതുതായി നിര്‍മിച്ചവയെല്ലാം. പിണറായി കണ്വെന്ഷന് സെന്ററിന് പുറകിലായി 25 സെന്റ് സ്ഥലം പിണറായി പോലീസ് സ്റ്റേഷന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് 2025 അവസാനത്തോടെ പൂര്‍ത്തിയാകും.
എം ഒ പി എഫ് സ്കീമില്‍ ഉള്‍പ്പെടുത്തി 55.95 ലക്ഷം രൂപയ്ക്കാണ് കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ ഫോറന്‍സിക് സയന്‍സ് ലാബ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കെമിസ്ട്രി, ബയോളജി, ഫിസിക്സ് ഡിവിഷനുകളും സൈബര്‍ ലാബും ഉള്‍പ്പെടുന്നതാണ് ഫോറന്‍സിക് ലാബ്. എ ആര് ക്യാമ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എട്ട് ലക്ഷം, പോലീസ് കമാന്‍ഡിങ് കണ്ട്രോള് റൂമിന് 20 ലക്ഷം, പോലീസ് ക്ലബ് നവീകരണത്തിന് 22 ലക്ഷം, പോലീസ് ആസ്ഥാനത്ത് വാട്ടര്‍ ടാങ്ക് നിര്‍മാണത്തിനായി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സമുച്ചയത്തിനായുള്ള 898 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ക്രൈംബ്രാഞ്ച് ഓഫീസ് നിര്‍മ്മാണത്തിന് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. കൂടാതെ തളിപ്പറമ്പ്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ വനിത ശിശു സൗഹൃദ ഇടങ്ങള്‍, കണ്ണൂര്‍ റൂറല്‍ പോലീസിന് കീഴില്‍ ആലക്കോട് പുതിയ സൈബര്‍ പോലീസ് സ്റ്റേഷന് എന്നിവയും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്ന വലിയ വികസനങ്ങളാണ്.
കണ്ണൂരിലെ യുവ ജനങ്ങളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നടപ്പിലാക്കിയ സേ യെസ് ടൂ സ്പോര്‍ട്സ്, സേ നോ ടു ഡ്രഗ്സ് എന്ന പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ #നിര്‍മിച്ച 60മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയിലുമുള്ള ടര്‍ഫ് ജില്ലാ പോലീസിന്റെ വികസന നേട്ടങ്ങളില്‍ ഒന്നാണ്. ഫ്ലഡ് ലൈറ്റ്, മൂന്ന് തട്ടുകളോട് കൂടിയ50 മീറ്റര്‍ പവലിയന്, പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കുമായി 600 മീറ്റര്‍ ജോഗിങ് ട്രാക്ക്, ട്രാക്കില്‍ ഇരുവശത്തും വൈദ്യുതി വിളക്കുകള്‍, കളിക്കാര്‍ക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമായി രണ്ട് മുറികള്‍, സ്റ്റോര്‍ മുറി, ഓഫീസ് മുറി, ശുചിമുറികള്‍ എന്നിവയുമുണ്ട്.