പരിശോധന കർശനമാക്കി

മട്ടന്നൂർ: ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളത്തിലും പരിശോധന കർശനമാക്കി.

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ നിർദേശ പ്രകാരം യാത്രക്കാർക്ക് സുരക്ഷാ പരിശോധനക്ക് പുറമേ ‘സെക്കൻഡറി പോയിന്റ് ലാഡർ ചെക്ക്’ പ്രത്യേക പരിശോധന കൂടി ഏർപ്പെടുത്തി.

യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും നിർദേശം നൽകി.