യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി
യുജിസി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.