മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. കൊട്ടിയം കണ്ണനല്ലൂരിലാണ് ചികിത്സയിലിരിക്കെ ചേച്ചിക്ക് പിന്നാലെ അനിയത്തിയും മരിച്ചത്.ചേരിക്കോണം സ്വദേശിനി 15 വയസ്സുകാരിയായ നീതു ആണ് മരിച്ചത്. നീതുവിന്‍റെ സഹോദരി 19 കാരിയായ മീനാക്ഷി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ 10 വയസ്സുകാരനായ സഹോദരൻ അമ്ബാടിയും മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലാണ്.

അമ്ബാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അനിയന് മീനാക്ഷിയും നീതുവും ആശുപത്രിയില്‍ കൂട്ടിരുന്നിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്ബ് നീതുവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മീനാക്ഷിയും ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.