കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിൾ പേ ATM കാർഡ് വഴിയൊക്കെ ടിക്കറ്റ് എടുക്കാം നാളെ മുതൽ

കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്‌റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.