കൊല്ലം ചിതറയിൽ അഞ്ചംഗ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ചിതറയിൽ അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

സുജിന്റെ സുഹൃത്ത് അനന്തുവിനെയും സംഘം ആക്രമിച്ചു.പ്രതികളിൽ മൂന്നുപേരെ ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു.