ജനങ്ങള്‍ ജാഗ്രത പാലിക്കണം
കണ്ണൂർ:-മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാല്‍ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജ്, പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവയുടെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുമെന്ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആയതിനാല്‍ പ്രസ്തുത ആര്‍.സി.ബി കളുടെ മുകള്‍ ഭാഗത്തും താഴ് ഭാഗത്തും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.