കണ്ണൂരിൽ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കണ്ണൂർ: തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പെയിൻറിങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽവീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മഴയത്ത് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിണറായി-പാറപ്രം റോഡിൽവെച്ച് തെങ്ങിന്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്രചെയ്തിരുന്ന ബൈക്കിനുമുകളിൽ പതിച്ചത്. അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.