രാജ്യത്ത് കൊവിഡ് പടരുന്നു
കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി.മെയ് 19 മുതല്‍ കേരളത്തില്‍ 335 കേസുകള്‍ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവില്‍ കേരളത്തില്‍ ആകെ 430 ആക്ടീവ് കേസുകളെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി. പരിശോധനകള്‍ നടക്കുന്നതിനാലാണ് കേരളത്തില്‍ കേസുകളുടേയും എണ്ണം കൂടുന്നത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടും പരിശോധനകള്‍ നടക്കുന്നത് കൊണ്ടുമാണ് കേസുകള്‍ ഉയരുന്നത്