സ്വർണവില വീണ്ടും ഉയരുന്നു.

സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു.  ഇന്നലെ 320 രൂപയുടെ കുറവാണ് വിലയിൽ രേഖപ്പെടുത്തിയത്. ഇന്ന് 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. 71960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 8995 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
എട്ടാം തീയതിക്ക് ശേഷം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മെയ് 15 ലെ 68,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.