ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ദമ്ബതികളെയും മക്കളെയുമാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയല്‍ക്കാര്‍ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. വക്കം സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ആണ് അനില്‍കുമാര്‍.