സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കന്‍ ജില്ലകളിലുമാണ് പ്രളയ മുന്നറിയിപ്പുകള്‍ ഉള്ളത്.കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കുകയാണ്. ഈ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി. 29, 30 തീയതികളില്‍ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റര്‍ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തില്‍ 586 വീടുകള്‍ ഭാഗീകമായും, 21 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ചെറിയ ചിലവിൽ
വലിയ പരസ്യം
ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/919037416203