കൊവിഡ് കേസുകൾ രാജ്യത്ത് വീണ്ടും ഉയരുന്നു.
കൊവിഡ് കേസുകൾ രാജ്യത്ത് വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ മാത്രം 1147 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കേന്ദ്രം നല്കി. പരിശോധന, ചികിത്സ, ഐസൊലേഷൻ സൗകര്യങ്ങൾ, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു