കെ-മാറ്റ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
2025 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉത്തര സൂചിക പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഔദ്യോഗിക വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലുള്ള Answer Key Challenge എന്ന മെനുവിലൂടെ നാലിന് പകൽ 11 മണി വരെ ഉത്തര സൂചിക സംബന്ധിച്ചുള്ള ആക്ഷേപം സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 04712 525 300, 332 120, 338 487.