ഗതാഗതം നിരോധിച്ചു
എരഞ്ഞോളിപ്പാലം – കുഴിപ്പങ്ങാട് റെയില്‍വേ സ്റ്റേഷന് റോഡില്‍ റെയില്‍വേ മേല്‍പ്പാലം മുതല്‍ ലോട്ടസ് മുക്ക് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ സമീപത്തുള്ള മറ്റ് റോഡ് വഴി കടന്നുപോകേണ്ടതാണ്. ഈ റോഡിലൂടെ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഗുഡ്ഷെഡ് റോഡ് വഴി ഒന്നാം പ്ലാറ്റ്ഫോമിലേക്കും പോകേണ്ടതാണ്.
തലശ്ശേരി-ചൊക്ലി -പെരിങ്ങത്തൂര്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുവഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ 23 മുതല്‍ ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.