ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കാനഡ നിര്‍ത്തിവച്ചു

ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും കനേഡിയൻ സർക്കാർ നിർത്തിവച്ചു. യാത്രക്കാരിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി.

കോവിഡ് കേസുകൾ കൂടുതലായി കണ്ടെത്തിയതിനാൽ ഈ രാജ്യങ്ങളിൽനിന്നും കാനഡയിലേക്കുള്ള വാണിജ്യ, സ്വകാര്യ യത്രാ വിമാനങ്ങളെല്ലാം 30 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി ഗതാഗത മന്ത്രി ഒമർ അൽഗാബ്ര അൽഗാബ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വ്യാഴാഴ്ച രാത്രി മുതൽ നിരോധനം നിലവിൽ വന്നു.