ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 മരണം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 പേർ ഇന്നലെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവിടെ 200 പേർ ഗുരുതരാവസ്ഥയിൽ ആണെന്നും അരമണിക്കൂർ കൂടി നൽകാനുള്ള ഓക്സിജന്‍ മാത്രമേ സ്റ്റോക്കുള്ളുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
190 പേരാണ് ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്സിജന്‍ സഹായത്തില്‍ കഴിയുന്നത്. ദില്ലി മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു