രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41,000 പേർ രോഗമുക്തി നേടി. അതേസമയം 624 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ നിലവിൽ 4,29,946 സജീവകേസുകളാണുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,01,04,720 ആയി. 4,11,408 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതുവരെ 3,09,46,074 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ 38,76,97,935 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. ഇതിൽ 37,14,441 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വാക്സിൻ സ്വീകരിച്ചത്.