സർവകലാശാല പഠനവകുപ്പുകളിലെ മുന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
· സർവകലാശാല പഠനവകുപ്പുകളിലെ മുന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം. സി. എ., എം. ബി. എ., എം. എസ് സി. എൻവയൺമെന്റൽ സയൻസ്/ കംപ്യൂട്ടർ സയൻസ്, എം. എ. എക്കണോമിക്സ്/ അപ്ലൈഡ് എക്കണോമിക്സ്/ മാസ് കമ്യൂണിക്കേഷൻ & ജേണലിസം/ ഹിന്ദി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. എം. എ. മലയാളം/ ട്രൈബൽ & റൂറൽ സ്റ്റഡീസ്/ ഹിസ്റ്ററി/ മ്യൂസിക്, എം. എസ് സി. അപ്ലൈഡ് സുവോളജി/ ഫിസിക്സ്/ കെമിസ്ട്രി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
· അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (നവംബർ 2020) പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
· ഒന്നും മൂന്നും സെമസ്ററർ ബി. എ. (സ്പെഷ്യൽ – നവംബർ 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29.07.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹോൾടിക്കറ്റ്
23.07.2021 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2020 പരീക്ഷകളുടെയും ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
28.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. (ഏപ്രിൽ 2021) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രയോഗിക / വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പി .ജി.ഡി.സി.പി.)( റഗുലർ / സപ്പ്ളിമെന്ററി ), മെയ് 2020 പരീക്ഷയുടെ പ്രയോഗിക / വാചാ പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ് , തൃക്കരിപ്പൂർ - ഇൽ ജൂലൈ 27 തിയ്യതിയിലും, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങ് , തളാപ് - ഇൽ ജൂലൈ 29 , 30 തിയ്യതികളിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
പ്രാക്ടിക്കൽ മാർക്ക്
ആറാം സെമസ്റ്റർ ബി. എ. (ഏപ്രിൽ 2021) പ്രാക്ടിക്കൽ/ പ്രൊജക്റ്റ് വൈവ പരീക്ഷകളുടെ മാർക്ക് 16.07.2021 മുതൽ 22.07.2021 വരെ ഓൺലൈനായി സമർപ്പിക്കാം.
പുനഃപരീക്ഷ
13.07.2021 (ചൊവ്വ) ന് നടന്ന ആറാം സെമസ്റ്റർ ബി. കോം. ഡിഗ്രിയുടെ 6B19COM (Finance IV) – Cooperate Tax Planning പേപ്പറിന്റെ പരീക്ഷ പുനഃപരീക്ഷ 19.07.2021 (തിങ്കൾ) ന് നടക്കും. പരീക്ഷാസമയത്തിലും പരീക്ഷാകേന്ദ്രത്തിലും മാറ്റമില്ല.