ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി; 20 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഭാര്യ
പ്രശസ്ത ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിംഗിനെതിരെ നോട്ടിസ് അയച്ചു. ഓഗസ്റ്റ് 28ന് കേസിൽ വാദം കേൾക്കും.
ഭാര്യ ഷാലിനി തൽവാറിനെ ഹണി സിംഗ് മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്ന് കേസിൽ പറയുന്നു