ഇന്നുമുതൽ എല്ലാവിഭാ​ഗം കാർഡുടമകൾക്കും ഓണക്കിറ്റ്

കൊച്ചി:റേഷൻ കടകൾ വഴി ഇന്നുമുതൽ എല്ലാവിഭാ​ഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്. 

വിവിധ വിഭാ​ഗം റേഷൻകാർഡുടമകൾക്കു കിറ്റു നൽകാൻ നിശ്ചിതസമയം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാകാത്തതിനാൽ അതു നടന്നില്ല. വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക്ക് കിറ്റുവിതരണമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഞ്ഞ, പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനിയും തീരാനുണ്ട്.