പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു.
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ മൂന്നാം ദിവസവും ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന് വാദം അഹമ്മദ് മസൂദിന്റെ പ്രതിരോധന സേന തള്ളി. ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും വലിയ തോതില്‍ ആളപായം ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന് അവകാശപ്പെട്ടു. പ്രധാനപാതകളും താലിബാന് തടഞ്ഞു.നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദേശീയ പ്രതിരോധ മുന്നണി നേതാക്കള്‍ ഇതെല്ലാം തള്ളുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റ് അമറുള്ള സലേ ട്വീറ്റ് ചെയ്തു.