കൗൺസിലിങ് സൈക്കോളജിസ്റ്റ്- നിയമനം

കണ്ണൂർ സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ കൗൺസിലിങ് സൈക്കോളജി/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അവസാന വർഷ/ സെമസ്റ്റർ ഫലം ലഭ്യമാകാത്തവർ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ വേതനം 25000 രൂപ.

താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം,ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ hodsbs@kannuruniv.ac.in എന്ന മെയിൽ അഡ്രസ്സിൽ സെപ്തംബർ 24 നു വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ചു മാങ്ങാട്ടുപറമ്പ് കാമ്പസ്സിൽ എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.