വൈദ്യുതി മുടങ്ങും
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കാനത്തൂര്‍ റോഡ്, മഹാത്മാ റോഡ്, ടി വി റോഡ്, ജ്യോതിസ് ഐ കെയര്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എടോളി, പച്ചാണി, തോക്കാട്, കൂത്തമ്പലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് 5.30 വരെയും സൂവിശേഷപുരം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പനോന്നേരി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ 7.30 മുതല്‍ 8.30 വരെയും വെള്ളൂരില്ലം ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിക്കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിക്കുന്ന്, കെ എം സ്റ്റീല്‍, ടാഗോര്‍ വുഡ്, യൂനിലൈഫ്, ടി വി കെ കോംപ്ലക്സ്, മയ്യില്‍ ഗ്രാനൈറ്റ്, എ കെ ആര് ക്രഷര്‍, രജനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിയകോവില്‍, ശ്രീനാരായണ വായനശാല, വായിപ്പറമ്പ് 1, വായിപ്പറമ്പ് 2, അയനിവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വയക്കര സ്കൂള്‍, ഹാജിമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ നവംബര്‍ രണ്ട് ചൊവ്വ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.