വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി എയർഹോസ്റ്റസ് പിടിയിലായി
കരിപ്പൂർ: വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി എയർഹോസ്റ്റസ് പിടിയിലായി. കരിപ്പൂർ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പി.ഷഹാന (30) ആണ് പിടിയിലായത്.
ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഇവർ.ഡി.ആർ.ഐ. കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് 2.4 കിലോ സ്വർണമിശ്രിതം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.