പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 48 യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്
ചെന്നൈ: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോയമ്പത്തൂരിലെ 48 യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്.പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ വിവരങ്ങള്‍ പരസ്യമാക്കിയതിനാണ് നടപടി.
അദ്ധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്പെഷ്യല്‍ ക്ലാസിനെന്ന പേരില്‍ വിളിച്ചുവരുത്തി അദ്ധ്യാപകന് പീഡനത്തിനിരയാക്കുകയായിരുന്നു.
കേസില്‍ ചിന്മയ വിദ്യാലയ സ്കൂളിലെ അദ്ധ്യാപകന് മിഥുന് ചക്രവര്‍ത്തിയെയും, പ്രിന്‍സിപ്പലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്.