മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ റൂള്‍ കര്‍വ് തുടരും
ന്യൂഡൽഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. കേസില്‍ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്നും അതുവരെ അടിയന്തര ഉത്തരവ് വേണ്ടെന്നും സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം പത്തിലേക്ക് മാറ്റി.
തമിഴ്നാടിന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം.ഒക്ടോബർ 28-ന് സുപ്രീം കോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിറുത്തണമെന്ന് നിർദേശിച്ചത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.