സ്കൂൾ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണ
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണ. ഇന്ന് ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികൾ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.
.
യോഗത്തിലെ തീരുമാനം വിദ്യാഭ്യാസമന്ത്രിയേയും മുഖ്യമന്ത്രിയേയും അറിയിക്കും. ഇതിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതൽ വൈകുന്നേരം വരെയാകും ക്ലാസുകൾ. ഇതോടെ ഓൺലൈൻ ക്ലാസുകൾ ഇനിയുണ്ടാകില്ലെന്നാണ് സൂചന. സ്കൂൾ തുറന്നതിന് ശേഷം കുട്ടികളിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതും തീരുമാനമെടുക്കുന്നതിൽ നിർണായകമായി