രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി
ന്യുഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോകമെമ്പാടും ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനോടകം തന്നെ 13ലധികം രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്