വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം അഞ്ജു ബോബി ജോർജിന്
മൊണാക്കോ: വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരത്തിന് മുൻ ഇന്ത്യൻ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജ് അർഹയായി.ബുധനാഴ്ച്ച രാത്രിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ വെങ്കല മെഡൽ നേടിയിട്ടുളള അഞ്ജു കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയിൽ നടത്തുന്ന സേവനങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. ബെംഗളൂരു കേന്ദ്രമായി അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് 2016 മുതൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റാണ്.