കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച അപേക്ഷ ഡിസിജിഐക്ക് സമർപ്പിച്ചു. ബൂസ്റ്റർ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോൺ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി ഇതിനകം ആസ്ട്രസെനക്ക വാക്സിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസിൽ കേന്ദ്രസർക്കാർ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൊവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചിരുന്നു.