കൊവിഡ് ധനസഹായം: അപേക്ഷ നൽകേണ്ടത് ഓൺലൈനായി
അപേക്ഷ നൽകേണ്ടത് ഓൺലൈനായി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനായി, മരിച്ച വ്യക്തിയുടെ വിവരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് https://covid19.kerala.gov.in/deathinfo/ എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന കോവിഡ് മരണം സ്ഥിരീകരിക്കുന്ന കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ് അടക്കമുള്ള രേഖകൾ സഹിതം https://relief.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകണം. ലിസ്റ്റിൽ ഇല്ലെങ്കിൽ അപ്പീൽ അപേക്ഷ നൽകാനാവും. ജില്ലയിൽ കോവിഡ്-19 രോഗബാധയെതുടർന്ന് നാളിതുവരെ 3148 മരണങ്ങളാണ് ഔദ്യോഗിക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള രേഖകൾ: കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ്, മരിച്ചയാളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, അപേക്ഷകന്റെ ആധാർ കാർഡ്, റേഷൻ കാർഡ്, ധനസഹായം ലഭ്യമാക്കേണ്ട അടുത്ത ബന്ധുക്കളുടെ ബാങ്ക് പാസ്ബുക്ക്.