പതിനായിരം തൊഴിൽ കാമ്പയിൻ: ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാറിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായി കെ-ഡിസ്ക് ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) പദ്ധതിപ്രകാരം അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പതിനായിരം തൊഴിൽ കാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ചെയർപേഴ്സനായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പിമാരും എം.എൽ.എമാരും രക്ഷാധികാരികളാണ്. ജില്ലാ കളക്ടറാണ് ജനറൽ കൺവീനർ. കണ്ണൂർ കോർപറേഷൻ മേയർ, ജില്ലയിലെ മുനിസിപ്പൽ ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നിവർ വൈസ് ചെയർപേഴ്സൻ ആയിരിക്കും. കൺവീനർമാർ: ജനറൽ മാനേജർ ഡിഐസി കണ്ണൂർ, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ, കെ.കെ.ഇ.എം ജില്ലാ ഇൻചാർജ്. ജോയിൻറ് കൺവീനർമാർ: അസാപ് ഡിപിഎം, കെ.എ.എസ്.ഇ ജില്ലാ ഇൻ ചാർജ്, കുടുംബശ്രീ ഡിഎംസി, കെ-ഡിസ്ക് ഡിപിഇ, വ്യവസായ പരിശീലന വകുപ്പ് ഇൻസ്പെക്ടർ, ഐസിടിഎകെ ജില്ലാ ഇൻചാർജ്. അംഗങ്ങൾ: ജില്ലാ സ്കിൽ കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ.