കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ പി ജി ഡി എം ഇ പി കോഴ്സ്
തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സല്ലന്‍സ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എം ഇ പി സിസ്റ്റംസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിടെക് മെക്കാനിക്കല്‍\ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്. വെന്റിലേഷന് , പ്ലംബിംഗ്, ഉപയോഗിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റി പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തല്‍, ക്വാളിറ്റി ഹെല്‍ത്ത് സേഫ്റ്റി എന്‍വയണ്‍മെന്റ് , മേഖലയില്‍ പ്രായോഗിക പരിശീലനം ലഭിക്കും. താല്പര്യമുള്ളവര് www.iiic.ac.in സന്ദര്‍ശിക്കുക: ഫോണ്‍: 80780000.