കാലടിയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു
കൊച്ചി: എറണാകുളം കാലടിയില്‍ സിപിഐ-സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു.സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന് ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സിപിഐ ആരോപിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും അക്രമികളെത്തി മര്‍ദ്ദിച്ചതായും സിപിഐ നേതാക്കള്‍ പറയുന്നു.