ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു.
ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എഡിജിപി മുകേഷ് സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ത്രികുട മലയിലെ ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പുതുവർഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തർ ക്ഷേത്ര ഭവനിൽ പ്രവേശിച്ചതായി അധികൃതർ പറഞ്ഞു.