ഗതാഗതം നിരോധിച്ചു

മാടത്തിൽ – കൂമന്തോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാടത്തിൽ മുതൽ കൂമന്തോട് വരെയുള്ള റോഡിലെ ഗതാഗതം വ്യാഴാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ചു. ഇരിട്ടിയിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ തന്തോട് ഉളിക്കൽ വഴിയും മാടത്തിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ വള്ളിത്തോട് – മലയോര ഹൈവേ വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു