ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാല്‍സംഗ കേസില്‍ വിധി ഇന്ന്.
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാല്‍സംഗ കേസില്‍ വിധി ഇന്ന്. 105 ദിവസം നീണ്ട വിചാരണയ്ക്കൊടുവില് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുന്നത്. കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഉൾപ്പെടെ ഏഴ് വകുപ്പാണ് ചുമത്തിയിട്ടുള്ളത്.