സ്വര്‍ണവിലയില്‍ വർധന

കൊച്ചി: തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മുന്നേറ്റം.ഇന്ന് 80 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.