ഒമൈക്രോണ്‍… ജാഗ്രതയോടെ പ്രതിരോധം
കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടാനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രതേ്യക അവബോധന പരിപാടി സംഘടിപ്പിക്കുന്നു. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കൊവിഡ് പ്രതിരോധ/ ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്ന തരത്തില്‍ ഓണ്‍ലൈനായാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിപാടി ജനുവരി 26 ബുധന്‍ വൈകിട്ട് മൂന്ന് മണിക്ക് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും കാണാവുന്നതാണ്. അവസരം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
വയോജന സംരക്ഷണം/ പരിചരണം – ഡോ. ബിപിന്‍ ഗോപാല്‍, സ്റ്റേററ് നോഡല്‍ ഓഫീസര്‍ (ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി). ഗൃഹ പരിചരണം – ഡോ. പി എസ് ഇന്ദു, എച്ച് ഒ ഡി കമ്മ്യൂണിററി മെഡിസിന്, മെഡിക്കല്‍ കോളേജ്, കൊല്ലം. കുട്ടികളുടെ പരിചരണം – ഡോ.ഷീജ സുഗുണന്, അസോസിയേറ്റ് പ്രൊഫസര്‍ പീഡിയാട്രിക്സ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എന്നിവരാണ് വിഷയാവതരണം നടത്തുന്നത്.
facebbok.com/nhmkerala/, facebook.com/keralahealthservices ലൂടെ ഫേസ്ബുക്ക് വഴിയും youtube.com/c/keralaHealthOnlineTraining ലൂടെ യുട്യൂബ് വഴിയും ലഭ്യമാണ്.