കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,270 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,270 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസുകള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 14 ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 98 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്.
325 പേരുടെ മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണ നിരക്ക് 5,11,230 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.53 ലക്ഷമായതോടെ രോഗമുക്തി നിരക്ക് 98.21 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 60,298 പേരാണ് കൊവിഡില്‍ നിന്നും മുക്തരായത്. 4,19,77,238 ആണ് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം. രാജ്യത്താകെ കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 175.03 കോടിയായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.