അവധി ആഘോഷിക്കാനായി സാമന്ത കേരളത്തിൽ
അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച്സാമന്ത . ചുവന്ന ഷോര്‍ട്സും ടോപ്പും ധരിച്ച് വെള്ളച്ചാട്ടം ആസ്വദിക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണുന്നത്.

അതിന് പിന്നാലെ ആലപ്പുഴ മാരാരിക്കുളം ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. തന്റെ ഉറ്റ സുഹൃത്തായ മേഘന വിനോദിനൊപ്പം കടല്‍ത്തീരത്ത് ഇരിക്കുന്ന സാമന്തയാണ് ചിത്രത്തില്‍. നീയില്ലാത്ത ജീവിതം ഓര്‍ക്കാന്‍ പോലുമാവുന്നില്ല എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രവും ആരാധകരുടെ മനം കവരുകയാണ്.