കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
ഇന്നലെ കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയില്‍ . കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂര്‍ കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാരിന് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് നജീബ് കാന്തപുരം എം എല്‍ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.