എൻട്രൻസ് പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു. ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത, അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനാണ് ധനസഹായം. വാർഷിക വരുമാന പരിധി 4.5 ലക്ഷം രൂപ. താൽപര്യമുള്ള വിദ്യാർഥികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസടച്ചതിന്റെ റസീറ്റ്, മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് നൽകുന്ന സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അംഗീകൃത സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2700596.