വൈദ്യുതി ബില്ലുകള്‍ അടക്കണം
ഇരിക്കൂര്‍, ചെമ്പേരി, പയ്യാവൂര്‍, ശ്രീകണ്ഠാപുരം സബ് ഡിവിഷനുകളിലെ ഫെബ്രുവരി മാസത്തെ വൈദ്യുതി ബില്ലുകള്‍ അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 19, 21, 22 തീയതിക്കുള്ളില്‍ അടച്ചു രശീതി കൈപ്പറ്റണമെന്ന് കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മേല്‍ തീയതിക്കുള്ളില്‍ ബില്‍ അടക്കാത്ത കണക്ഷനുകള്‍ മാര്‍ച്ച് 23, 24 തീയതികളില്‍ വിച്ഛേദിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.