കണ്ണൂരില്‍ കല്ലിടലും പ്രതിഷേധവും
കണ്ണൂരില്‍ കല്ലിടലും പ്രതിഷേധവും. കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടല്‍ നടന്നത്.കല്ലിടാന്‍ അധികൃതര്‍ എത്തിയതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നാലെ കല്ലിടലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ അടക്കമുള്ളവര്‍ പൊലീസ് വാഹനത്തിന് മുന്നില്‍ നിന്നും പ്രതിഷേധിച്ചു.
ജനവാസ മേഖലയിലാണ് കല്ലിടാന്‍ അധികൃതര്‍ എത്തിയത്. ഉടമ സ്ഥലത്തില്ലാത്തിരുന്ന സമയത്തായിരുന്നു അധികൃര്‍ വന്നത്. പിന്നാലെ വീട്ടുകാര്‍ എത്തുകയും കല്ലിടാന്‍ തങ്ങള്‍ക്ക് സമ്മതമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഉടമസ്ഥരുടെ സമ്മതമില്ലാതെ കല്ലിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി.കഴിഞ്ഞ ദിവസം നിര്‍ത്തി വച്ചിരുന്നത്സ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.