ബാസ്ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി
ബാസ്ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി. ലിതാര ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ തന്നെ ശക്തമായ അന്വേഷണം അവര്‍ ആവശ്യപ്പെടുന്നു- മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പട്ന ഗാന്ധിനഗറിലെ ഫ്ളാറ്റിനുള്ളിലാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവ് നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ റോഡ് നമ്പര്‍ ആറ് ഫ്ളാറ്റില്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.ആറുമാസമായി പട്ന ദാനംപുരിയിലെ ഡിആര്ഡിഎംഒ ഓഫീസിലായിരുന്നു ജോലി. സംഭത്തില്‍ കോച്ച് രവി സിംഗിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കോച്ചിന്റെ മാനസിക പീഡനമാണ് ലിതാരയെ ആത്മഹത്യയിലേക്ക് നടയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു