വിവാഹത്തിനിടെ വധുവിനെ വെടിവച്ചു കൊന്നു.
ലക്നൗ:വിവാഹത്തിനിടെ വധുവിനെ വെടിവച്ചു കൊന്നു. യുവതി വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ കാമുകന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പൊലീസ്.മഥുരയിലെ നൗജ്ഹീല്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കാജലാണ് കൊല്ലപ്പെട്ടത്. കാജലുമായി യുവാവ് പ്രണയത്തിലായിരുന്നു. ബന്ധം അവഗണിച്ച് കൊണ്ട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി അനീഷിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മാലയിടല്‍ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിനകത്തേയ്ക്ക് പോയ മകള്‍ക്ക് നേരെ അനീഷ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അച്ഛന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.